raovaravara

ന്യൂഡൽഹി: ഭീമ കൊറേഗാവ് അക്രമക്കേസിൽ പ്രതിയായ തെലുങ്ക് കവി വരവരറാവു ആരോഗ്യ സംബന്ധമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥിരം ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. തന്റെ ജാമ്യാപേക്ഷ തള്ളിയ ഏപ്രിൽ 13ലെ ബോംബെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് ഹർജി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് മുമ്പാകെ മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ ഹർജി സമർപ്പിച്ചു. വരവരറാവുവിന് 82 വയസ്സായെന്നും അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമാണെന്നും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഹർജി ജൂലായ് 11ന് പരിഗണിക്കും.

ആരോഗ്യ കാരണങ്ങളാൽ താത്ക്കാലിക ജാമ്യം അനുവദിച്ച ഉത്തരവ് മൂന്ന് മാസത്തേക്ക് കൂടി ഹൈക്കോടതി നീട്ടിയിരുന്നു.