ആലുവ: മുപ്പത്തടം സർവീസ് സഹകരണബാങ്ക് ഭരണ സമിതിയിലേക്ക് നാളെ തിരഞ്ഞെടുപ്പ് നടക്കും. 12 അംഗ ഭരണ സമിതിയിലേക്ക് ഭരണപക്ഷമായ എൽ.ഡി.എഫ് മുഴുവൻ സ്ഥാനങ്ങളിലേക്കും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. യു.ഡി.എഫും എൻ.ഡി.എയും 11 സ്ഥാനാർത്ഥികളെ വീതം മത്സരിപ്പിക്കുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.എം. ശശിയാണ് എൽ.ഡി.എഫ് പാനലിനെ നയിക്കുന്നത്. നാളെ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ മുപ്പത്തടം സിംഫണി ഓഡിറ്റോറിയത്തിൽ വോട്ടെടുപ്പും തുടർന്ന് വോട്ടെണ്ണലും നടക്കും.