nazer

നെടുമ്പാശേരി: പൂവ്വത്തുശേരി - എളവൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചാലക്കുടി പുഴയിലെ തിരുപറമ്പ് കടവിൽ

പാലം നിർമ്മാണം വൈകുന്നതായി പരാതി. പാലം നിർമ്മാണത്തിൽ അനാസ്ഥ കാട്ടുന്ന അധികൃതർക്കെതിരെ സമരം ആരംഭിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂവത്തുശേരി യൂണിറ്റ് സമ്മേളനം തീരുമാനിച്ചു.
ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി.പി. തരിയൻ, ജിമ്മി ചക്ക്യത്ത്, സനോജ് സ്റ്റീഫൻ, കെ.ബി.സജി, പി.പി. ശ്രീവൽസൻ, ഐ.ഡി. ജിമ്മി, ഹേമ അനിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഷാജു സെബാസ്റ്റ്യൻ (പ്രസിഡന്റ് ), പി.പി. ശ്രീവത്സൻ (ജനറൽ സെക്രട്ടറി), ഐ.ഡി. ജിമ്മി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
.