ആലുവ: നാലര പതിറ്റാണ്ടോളമായി സൈക്കിൾ സഞ്ചാരം തുടരുന്ന കുഞ്ഞുമോന് ലോക സൈക്കിൾ ദിനത്തിൽ സഹപ്രവർത്തകരുടെ ആദരം. തോട്ടുമുഖം പോസ്റ്റ് ഓഫീസിലെ മെയിൽ കാരിയറായ കുഞ്ഞുമോനെ പോസ്റ്റ് മാസ്റ്റർ അനുപമ, സദാനന്ദൻ കക്കോത്ത്, അബ്ദുൽ സമദ്, അർജുൻ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. സൗത്ത് വാഴക്കുളം പോസ്റ്റ് ഓഫീസിലും കുഞ്ഞുമോനെ ആദരിച്ചു. വാഴക്കുളം പോസ്റ്റ് മാസ്റ്റർ ധന്യ, മായ, സൗമ്യ, ദിലീപ് എന്നിവർ കുഞ്ഞുമോന് ആദരമൊരുക്കി.