നെടുമ്പാശേരി: ചെങ്ങമനാട് സഹകരണ ബാങ്ക് സംഘടിപ്പിച്ച നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. കപ്രശ്ശേരി ഗവ. യു.പി.സ്‌കൂൾ, ദേശം ജെ.ബി സ്‌കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്.
കപ്രശേരി സ്കൂളിൽ എസ്.എം.സി ചെയർമാൻ വിനോദ് പുറപ്പയിൽ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ എം.ആർ. സത്യൻ, എം.കെ. പ്രകാശൻ, സ്‌കൂൾ എച്ച്.എം. സന്ധ്യ രവീന്ദ്രൻ, പി.എ. ഷിയാസ്, എ.എം. നവാസ് എന്നിവർ സംസാരിച്ചു. ദേശം ജെ.ബി.സ്‌കൂളിൽ ഹെഡ്മിസ്ട്രസ് സൈന, എസ്.എം.സി.ചെയർമാൻ ടി.കെ. സുബ്രമണ്യൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.