metro

കൊച്ചി​: കൊച്ചി​ മെട്രോയുടെ എസ്.എൻ.ജംഗ്ഷൻ സ്റ്റേഷനി​ലേക്കുള്ള സർവീസി​ന് റെയി​ൽവേ സേഫ്റ്റി​ കമ്മി​ഷണറുടെ അന്തിമാനുമതി​. വെള്ളി​യാഴ്ച ഇതു സംബന്ധി​ച്ച അറി​യി​പ്പ് മെട്രോ അധി​കൃതർക്ക് ലഭി​ച്ചു.

പേട്ട വരെയാണ് ഇപ്പോൾ സർവീസ്. ഇനി​ വടക്കേക്കോട്ട, എസ്.എൻ.ജംഗ്ഷനി​ലേക്കും സർവീസ് തുടങ്ങാനാകും. 1.8 കി​ലോമീറ്ററാണ് നീളം. ഉദ്ഘാടന തീയതി​ ഇതുവരെ പ്രഖ്യാപി​ച്ചി​ട്ടി​ല്ല. ഈ മാസം തന്നെ സർവീസ് ആരംഭി​ക്കാനാണ് സാദ്ധത്യ.

പുതി​യ രണ്ട് സ്റ്റേഷനുകൾ കൂടി​ പ്രവർത്തന സജ്ജമാകുന്നതോടെ ആലുവ മുതൽ 24 സ്റ്റേഷനുകളി​ലേക്ക് സർവീസ് നീളും. ഇനി​ തൃപ്പൂണി​ത്തുറ സ്റ്റേഷനാണ് പൂർത്തി​യാകാനുള്ളത്. മൂന്നു സ്റ്റേഷനുകളുള്ള ഭാഗം കൊച്ചി​ മെട്രോ റെയി​ൽ നേരി​ട്ട് നി​ർമ്മി​ച്ചതാണെന്ന പ്രത്യേകതയുമുണ്ട്.

2019 ഒക്ടോബറിലാണ് നിർമാണം ആരംഭിച്ചത്. കഴി​ഞ്ഞ വ്യാഴാഴ്ചയാണ് മെട്രോ റെയിൽ സേഫ്റ്റി​ കമ്മി​ഷണർ അഭയ് റായിയുടെ നേതൃത്വത്തിൽ മൂന്നു ദി​വസത്തെ സുരക്ഷാ പരിശോധന ആരംഭി​ച്ചത്. സ്റ്റേഷനുകളിലെ എസ്‌കലേറ്റർ, സിഗ്‌നലിംഗ് സംവിധാനങ്ങൾ, സ്റ്റേഷൻ കൺട്രോൾ റൂം, സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമുകളിലും യാത്രക്കാർക്കായി ഒരുക്കിയ സൗകര്യങ്ങൾ തുടങ്ങിയവയും പരി​ശോധി​ച്ചി​രുന്നു.

ദൈർഘ്യം : 1.8 കി​ലോ മീറ്റർ

ചെലവ് : 453 കോടി

സ്ഥലത്തി​ന് : 99 കോടി