വൈപ്പിൻ: ഗാന്ധി ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽദാനം ഞാറക്കൽ പഞ്ചായത്തിലെ കൊച്ചു ദേവസി കുഞ്ഞപ്പന് നൽകി രമേശ് ചെന്നിത്തല നിർവഹിച്ചു. പദ്ധതിയിലെ 61-ാം ഭവനമാണ് നിർമ്മിച്ചത്.

ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു.ഡി.സി.സി. സെക്രട്ടറി ഷെറിൻ വർഗീസ്, മണ്ഡലം പ്രസിഡന്റ് നിതിൻ ബാബു,പെരുമ്പിള്ളി സഹകരണ സംഘം പ്രസിഡന്റ് പി. പി. ഗാന്ധി, കെ.കെ.സുമേഷ്,കെ.ആർ.രാഹുൽദേവ്,ബിമൽ ബാബു,പി. ആർ. വിപിൻ,വിശാഖ് അശ്വിൻ,നിവിൻ കുഞ്ഞയിപ്പ്,ബാബു മൂന്നാംക്കുറ്റി, അംബ്രോസ് കോലഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു.