അങ്കമാലി: ശ്രീരാമവിലാസം ചവളർ സൊസൈറ്റി തുറവൂർ ശാഖ വാർഷിക സമ്മേളനം നടത്തി.സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി. വി പീതാംബരൻ ഉദ്ഘാടനം ചെയ്തു.

ശാഖ പുതിതായി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം യുവജന വിഭാഗം മുൻ സംസ്ഥാന പ്രസിഡന്റ് പി.ബി.ബോസ് നിർവഹിച്ചു. ശാഖ പ്രസിഡന്റ് ടി.വി. മോഹനൻ അധ്യക്ഷത വഹിച്ചു. ശാഖാ മന്ദിര നിർമ്മാണത്തിന് നേതൃത്വം നൽകിയ മുൻ ഭാരവാഹികളായ പി. ബി. പുരുഷു, ടി.ബി. ബിനു ,പി. ആർ സതീഷ് എന്നിവരെപൊന്നാടയണിയിച്ചു. ചവളർ സൊസൈറ്റി സംസ്ഥാന സംഘടനാ സെക്രട്ടറി ബൈജു കെ. മാധവൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം.കെ. രാജീവ്, അങ്കമാലി യൂണിയൻ പ്രസിഡന്റ് കെ.വി. ഗോപി, യൂണിയൻ സെക്രട്ടറി പി. ആർ. രവി, ശാഖ സെക്രട്ടറി പി.ആർ. സതീഷ്, ടി.ബി. ബിനു ജയന്തി രാജഗോപാൽ, ആർ.ഗോകുൽ കൃഷ്ണ എന്നിവർ സംസാരിച്ചു.