ആലുവ: കീഴ്മാട് ഗവ. യു.പി സ്‌കൂളിലെ 150 വിദ്യാർത്ഥികൾക്കും കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് പഠനോപകരണങ്ങൾ നൽകി. ബാങ്ക് പ്രസിഡന്റ് എം. മീതിയൻപിള്ള, ഹെഡ്മിസ്ട്രസ് സി.കെ. സുനിതയ്ക്ക് പഠനോപകരണങ്ങൾ കൈമാറി. ബാങ്ക് സെക്രട്ടറി വി.എ. ആനന്ദവല്ലി, അദ്ധ്യാപകൻ പി.എ. ഷാജി തുടങ്ങിയവർ സംസാരിച്ചു.