പെരുമ്പാവൂർ:പാണ്ടിക്കാട് റെസിഡന്റ്‌സ് അസോസിയേഷന്റെ വാർഷികാഘോഷവും ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയെപ്പറ്റിയുള്ള ബോധവത്കരണ ക്ലാസും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ.സണ്ണിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിദ്യാഭ്യാസ അവാർഡുദാനം മുൻ എം.എൽ.എ സാജു പോൾ നിർവഹിച്ചു. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജോസ് എം.പോൾ, വത്സ വേലായുധൻ, അസോസിയേഷൻ സെക്രട്ടറി ബീന മാത്യൂസ്, ടി.പി. സാജു എന്നിവർ സംസാരിച്ചു.