പനങ്ങാട്: കുമ്പളം പഞ്ചായത്തിലെ റോഡുകൾ തോടുകളായി മാസങ്ങളായിട്ടും പഞ്ചായത്ത് അധികൃതർക്ക് മിണ്ടാട്ടമില്ല. ചേപ്പനം കോതേശ്വരം ടെമ്പിൾ റോഡിന് പുറമേ പനങ്ങാട് 8-ാം വാർഡ് പള്ളിപ്പാട്ട് റോഡിന്റെ അവസ്ഥയും അതിദയനീയമാണ്. കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി 16 പദ്ധതികൾ ഈവർഷം അനുവദിച്ചിട്ടുപോലും വിരലിലെണ്ണാവുന്ന പദ്ധതികൾ മാത്രമേ പൂർത്തീകരിക്കാൻ സാധിച്ചിട്ടുള്ളു. റോഡിന്റെ ശോചനീയാവസ്ഥ കണ്ടിട്ടും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്ക്കെതിരെ ബി.ജെ.പി കുമ്പളം പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് പ്രസിഡന്റ് ബിജു പുത്തൻപുരയ്ക്കൽ പറഞ്ഞു.