മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ് .പി.സി ) അവധിക്കാല ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനത്തിൽ, ഡി.വൈ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ച കുന്നത്തുനാട് മുൻ സർക്കിൾ ഇൻസ്പെക്ടർ വി.ടി.ഷാജനെ സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി ആദരിച്ചു. വാർഡ് അംഗം കെ.പി. എൽദോ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.പി.സി.പി.ടി.എ പ്രസിഡന്റ് ടി.എൽ.ഗോപാലകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് പ്രമോദ് ഘോഷ്, അദ്ധ്യാപിക ജീമോൾ കെ.ജോർജ് ,സി.പി.ഒ ഡൈജി പി.ചാക്കോ എന്നിവർ സംസാരിച്ചു.