മൂവാറ്റുപുഴ: ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് നിർമല ഫാർമസി കോളേജ് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ അവബോധ പരിപാടി സംഘടിപ്പിച്ചു. കോളേജിലെ കോ -കരികുലാർ കമ്മിറ്റിയുടെയും എസ്.എസ്.ജി.പിയുടെയും ഒന്നാം വർഷ ബി.ഫാം വിദ്യാർത്ഥികളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ സി.പി ബഷീർ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ് നൽകി. പുകവലിക്കെതിരെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മൂകാഭിനയം,നാടകം,നൃത്തം എന്നിവ ശ്രദ്ധേയമായി. കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ.ജോസ് പുല്ലോപ്പിള്ളിൽ, പ്രിൻസിപ്പൽ ഡോ.ആർ.പദ്മനാഭൻ, വൈസ് പ്രിൻസിപ്പൽ ഡോ.ദീപ ജോസ്, അദ്ധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.