waste

കളമശേരി: പുതിയ അദ്ധ്യയന വർഷത്തിൽ എച്ച്.എം.ടി സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് കാഴ്ചയാകുന്നത് മാലിന്യക്കൂമ്പാരമായിരിക്കും. നഗരസഭയുടെ വാർഡ് 20 ലെ എച്ച്.എം.ടി റോഡിൽ നിന്ന് കരിപ്പാശേരി മുകളിലേക്ക് തിരിയുന്ന ഭാഗത്താണ് മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നത്.

ആഹാരാവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കൾ കുട്ടികൾക്ക് ഭീഷണിയാണ്. സ്കൂളിലേക്കും ബസ് സ്റ്റോപ്പിലേക്കുമായി നൂറുകണക്കിന് വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന വഴിയാണിത്. നാട്ടുകാർ ചേർന്ന് നിരവധി തവണ വൃത്തിയാക്കിയിട്ടും സാമൂഹ്യ വിരുദ്ധർ മാലിന്യം നിക്ഷേപിക്കുകയാണ്.