തപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭാ അതിർത്തിയിലുള്ള വിദ്യാലയങ്ങളിലെ 12 മുതൽ 14 വയസ് വരെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും (കോർബി വാക്സ്) വാക്സിനേഷൻ പൂർത്തീകരിച്ചെന്ന് തൃപ്പൂണിത്തുറ നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ.ബെന്നി പറഞ്ഞു. വാക്സിൻ എടുക്കാൻ വിട്ടുപോയ കുട്ടികൾ താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടണം.