t

തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ പുതിയ അദ്ധ്യയന വർഷത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുരുന്നുകൾക്കായി സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും വർണാഭമായ പ്രവേശനോത്സവം ഒരുക്കി. കുട്ടികളെ വിദ്യാദീപവും മധുരവും നൽകി വരവേറ്റു. പ്രിൻസിപ്പൽ എം.ആർ. രാഖി പ്രിൻസ് കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. സ്കൂൾ മാനേജർ എം.എൻ. ദിവാകരൻ, പി.ടി.എ. പ്രസിഡന്റ് സനിൽ കുഞ്ഞച്ചൻ, മാനേജ്മെന്റ് അംഗങ്ങളായ വി.കെ. കൃഷ്ണൻ, കെ.എൻ. അപ്പുക്കുട്ടൻ, കെ.എം. രാജൻ എന്നിവർ പങ്കെടുത്തു. കിൻഡർ ഗാർട്ടൻ മേധാവി ബെറ്റലൂണാ ബേസിൽ കുട്ടികളെ പാട്ടുകൾ പാടി സ്വീകരിച്ചു.