v

കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്ന പ്രോസിക്യൂഷന്റെ ആരോപണം കെട്ടിച്ചമച്ചതാണെന്ന് നടൻ ദിലീപ് ഹൈക്കോടതിയിൽ വ്യക്തമാക്കി. തുടരന്വേഷണത്തിന്റെ പേരിൽ തനിക്കെതിരെ വ്യാജ തെളിവുകളുണ്ടാക്കുകയാണ്. തുടരന്വേഷണത്തിന് മൂന്നു മാസം കൂടി വേണമെന്ന സർക്കാർ ഹർജിയിലാണ് ദിലീപിന്റെ വിശദീകരണം.

ദിലീപിന്റെ വിശദീകരണം

 അന്തിമ റിപ്പോർട്ട് നൽകാതിരിക്കാൻ കാരണങ്ങൾ കെട്ടിച്ചമയ്‌ക്കുന്നു

 വിചാരണ നീട്ടി തന്നെയും കുടുംബത്തെയും ദ്രോഹിക്കാൻ ശ്രമം

 ഫോണുകളിലെ രേഖകൾ പരിശോധിച്ചു കഴിഞ്ഞില്ലെന്ന വാദം ശരിയല്ല

 തെളിവില്ലാത്തതിനാൽ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നു

 മുംബയിലെ ലാബിൽ നൽകിയ ഫോണുകളിൽ രണ്ടെണ്ണം കണ്ടെത്തിട്ടില്ലെന്ന് പറയുന്നത് ശരിയല്ല

 ഫോണിലുണ്ടായിരുന്ന വിവരം പിടിച്ചെടുത്തതിനാൽ അവ കണ്ടെത്തിയില്ലെന്ന വാദത്തിന് പ്രാധാന്യമില്ല

 വിചാരണ തടസപ്പെടുത്തുന്നു, മാദ്ധ്യമ വിചാരണ പ്രോത്സാഹിപ്പിക്കുന്നു

 അനൂപിന്റെ കൈവശമുള്ള ചിത്രങ്ങൾ ദൃശ്യങ്ങൾ കണ്ട അഭിഭാഷകൻ തയ്യാറാക്കിയ കുറിപ്പാണ്

 പൾസർ സുനിക്കായി ബാങ്കിൽ നിന്ന് ഒരുലക്ഷം രൂപ പിൻവലിച്ചെന്ന ആരോപണം ശരിയല്ല