pic

കൊ​ച്ചി​:​ ​ഒ​രു​ ​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി​ ​ആ​ൺ​കു​ട്ടി​ക​ൾ​ ​മാ​ത്രം​ ​പ​ഠി​ച്ചി​റ​ങ്ങി​യ​ ​എ​സ്.​ആ​ർ.​വി സ്കൂളിന്റെ​ ​മ​ണ്ണി​ലേ​ക്ക് ​അ​സ്‌​ല​ഹ് ​ഫ​ർ​ഹാ​ത്ത് ​സ​ഹോ​ദ​ര​ന്റെ​ ​കൈ​യും​ ​പി​ടി​ച്ച് ​ക​യ​റി​യ​പ്പോ​ൾ​ ​ പിറന്നത്് ​പു​തു​ ​ച​രി​ത്രം.​ ​ആ​റാം​ ​ക്ലാ​സി​ലെ​ 10​ ​ആ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം​ ​ഏ​ക​ ​പെ​ൺ​ത​രി​യാ​യി​ ​അ​സ്‌​ല​ഹ് ​ഫ​ർ​ഹാ​ത്ത്പ​ഠി​ക്കും.​ ​ഇ​ര​ട്ട​ ​സ​ഹോ​ദ​നാ​യ​ ​മു​ഹ​മ്മ​ദ് ​അ​ഫ്സ​ഹി​നൊ​പ്പം​ ​പ​ഠി​ക്ക​ണ​മെ​ന്ന​ ​അ​സ്‌​ല​ഹി​ന്റെ​ ​ആ​ഗ്ര​ഹ​ത്തി​നാ​ണ് ​എ​സ്.​ആ​ർ.​വി​ ​ബോ​യ്സ് ​സ്കൂ​ളി​ലേ​ക്ക് ​പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ ​കൂ​ടി​ ​പ്ര​വേ​ശ​നം​ ​ന​ൽ​കി​കൊ​ണ്ടു​ള്ള​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​അ​നു​ഗ്ര​ഹ​മാ​യ​ത്.
അ​തി​ലേ​റെ​ ​സ​ന്തോ​ഷ​മാ​യി​രു​ന്നു​ ​പ്ര​വേ​ശ​നോ​ത്സ​വ​ ​ദി​ന​ത്തി​ൽ​ ​എ​റ​ണാ​കു​ളം​ ​എ​സ്.​ആ​ർ.​വി​ ​സ്കൂ​ളി​ലെ​ ​പ്ര​ധാ​ന​ ​അ​ദ്ധ്യാ​പി​ക​യ്ക്കും​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും.​ ​ആ​റാം​ ​ക്ലാ​സി​ൽ​ 11​-ാം​മ​താ​യി​ ​അ​സ്‌​ല​ഹ് ​പ്ര​വേ​ശ​നം​ ​നേ​ടി​യ​തോ​ടെ​ ​എ​സ്.​ആ​ർ.​വി​ ​മി​ക്സ​ഡ് ​സ്കൂ​ളി​ലേ​യ്ക്ക് ​വ​ഴി​മാ​റി.​ ​ക​ഴി​ഞ്ഞ​ 30​നാ​ണ് ​സ്കൂ​ൾ​ ​മി​ക്സ​ഡാ​ക്കി​ ​സ​ർ​ക്കാ​ർ​ ​ഉ​യ​ർ​ത്തി​യ​ത്.നീ​ണ്ട​ ​വ​ർ​ഷ​ത്തെ​ ​പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ​ ​കൈ​വ​ന്ന​ ​പു​ത്ത​ൻ​ ​ഇ​മേ​ജ് ​കൊ​ച്ചി​യു​ടെ​ ​ച​രി​ത്രം​ ​പേ​റു​ന്ന​ ​എ​സ്.​ആ​ർ.​വി​ ​സ്കൂ​ൾ​ ​പാ​യ​സം​ ​വി​ത​ര​ണം​ ​ചെ​യ്ത് ​ആ​ഘോ​ഷി​ച്ചു. കു​ട്ടി​ക​ളെ​ ​ഒ​ന്നി​ച്ച് ​പ​ഠി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​ആ​ലു​വ​ ​സ്വ​ദേ​ശി​നി​ ​എ​ൻ.​എ​ ​ത​സ്‌​ന​യു​ടെ​ ​ആ​ഗ്ര​ഹം.​ ​എ​റ​ണാ​കു​ളം​ ​ഹൈ​ക്കോ​ട​തി​ക്ക് ​സ​മീ​പ​ത്തേ​ക്ക് ​വീ​ടു​മാ​റി​യ​തോ​ടെ​ ​അ​ഫ്സ​ഹ​നെ​ ​എ​സ്.​ആ​ർ.​വി​ ​ബോ​യ്സ് ​സ്കൂ​ളി​ൽ​ ​ചേ​ർ​ത്ത​പ്പോ​ൾ​ ​അ​സ്‌​ല​ഹ​യ്ക്ക് ​സ​മീ​പ​ത്തെ​ ​ഗ​വ.​ ​ഗേ​ൾ​സ് ​സ്കൂ​ളി​ൽ​ ​സീ​റ്റു​റ​പ്പി​ക്കേ​ണ്ടി​ ​വ​ന്നു.​ ​എ​ന്നാ​ൽ​ ​പ്ര​ധാ​നാ​ദ്ധ്യാ​പി​ക​ ​കെ.​എ​സ്.​ ​മാ​ധു​രി​ദേ​വി​ ​ത​സ്‌​ന​യെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​സ്കൂ​ൾ​ ​മി​ക്സ​ഡാ​ക്കി​യ​ ​വി​വ​രം​ ​അ​റി​യി​ച്ചു.​ ​തൊ​ട്ട​ടു​ത്ത​ ​ദി​വ​സം​ ​ടി.​സി​ ​വാ​ങ്ങി​ ​അ​സ്‌​ല​ഹ​യെ​ ​എ​സ്.​ആ​ർ.​വി​യി​ൽ​ ​ചേ​ർ​ക്കു​ക​യാ​യി​രു​ന്നു.

117 വർഷത്തെ ചരിത്രം

അസ്‌ലഹ പ്രവേശം നേടിയതോടെ 117 വർഷത്തെ എസ്.ആർ.വി 'ബോയ്സ് സ്കൂൾ ' പെരുമ മിക്സഡിൽ ലയിച്ചു. 1845 ദിവാൻ ശങ്കരവാര്യരുടെ ഉത്തരവ് പ്രകാരമാണ് എസ്.ആർ.വി സ്‌കൂൾ സ്ഥാപിതമായത്. കൊച്ചിൻ രാജാസ് സ്‌കൂളെന്നായിരുന്നു ആദ്യകാല പേര്. 1868ൽ എച്ച്.എച്ച്. ദി രാജാസ് സ്‌കൂളെന്ന് നാമകരണം ചെയ്തു. 1923ൽ കാരക്കാട്ട് കുടുംബം നൽകിയ സ്ഥലത്ത് ഇന്നത്തെ സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡി വിഭാഗങ്ങളിൽ പെൺകുട്ടികൾക്ക് നേരത്തെ പ്രവേശനം നൽകിയിരുന്നു.

മൂന്ന് കുട്ടികൾ പ്രവേശനം തേടി എത്തിയിരുന്നു. ആ സമയം മിക്സിഡ് അംഗീകാരം ലഭിച്ചിരുന്നില്ല. അസ്‌ലഹ് സ്കൂളിൽ ചേർന്നതും മിക്സഡ് അംഗീകാരം ലഭിച്ചതും ഏറെ സന്തോഷം നൽകുന്നു. ജെൻഡർ ന്യൂട്രൽ യൂണിഫോമായിരിക്കും ഇനി മുതൽ.

കെ.എസ്. മാധുരിദേവി

പ്രധാനാദ്ധ്യാപിക

യു.പി സ്കൂൾ, എസ്.ആർ.വി

വീണ്ടും ഒന്നിച്ച് പഠിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. പുതിയ കൂട്ടുകാരെ കിട്ടിയതിലും ഹാപ്പിയാണ്.

അസ്‌ലഹ, അഫ്സഫ്