പനങ്ങാട്: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വി.പി.എസ് ലേക്‌ഷോർ യൂണിറ്റിന്റെ നേതൃത്വത്തിൽ പനങ്ങാട് കാമോത്ത് സ്കൂളിലെ തിരഞ്ഞെടുത്ത 65 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ബിബിൻ കെ. സജീവ്, ജോയിന്റ് സെക്രട്ടറി അരുൺ ഗോപിനാഥ്, വർക്കിംഗ്‌ എക്സിക്യൂട്ടീവ് കെ.ജി.പ്രഹീർത്ത് എന്നിവർ നേതൃത്വം നൽകി. വാർഡ് മെമ്പർ ഷീല ബോധാനന്ദൻ, പ്രമീള സദാശിവൻ എന്നിവർ സംസാരിച്ചു.