മൂ​വാ​റ്റു​പു​ഴ​:​ ​ഏ​ഷ്യ​ൻ​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​വ​ടം​വ​ലി​ ​മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള​ ​ടെ​ക്‌​നി​ക്ക​ൽ​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​റാ​യി​ ​മ​ല​യാ​ളി​യാ​യ​ ​അ​നി​ൽകു​മാ​റി​നെ​ ​നി​യ​മി​ച്ചു.​ ​യു.​എ.​ഇ.​ ​ഫെ​ഡ​റേ​ഷ​ൻ​ ​രൂ​പീ​ക​ര​ണ​ത്തി​ന്റെ​ ​ചു​മ​ത​ല​യും​ ​അ​ദ്ദേ​ഹം​ ​വ​ഹി​ക്കു​ന്നു​ണ്ട്.​ ​യു.​എ.​ഇ​ ​ബ്രൈ​റ്റ് ​റൈ​ഡേ​ഴ്സ് ​സ്‌​കൂ​ളി​ലെ​ ​കാ​യി​ക​ ​അ​ദ്ധ്യാ​പക​നാ​യ​ ​അ​നി​ൽ​കു​മാ​ർ​ ​ഒ​രു​ ​വ്യാ​ഴ​വ​ട്ട​മാ​യി​ ​ഗ​ൾ​ഫി​ലാ​ണ് ​താ​മ​സം.​ ​ഷാ​ർ​ജ​ ​ഇ​ന്ത്യ​ൻ​ ​അ​സോ​സി​യേ​ഷ​ൻ​ ​സ്‌​പോ​ർ​ട്‌​സ് ​ക​മ്മി​റ്റി​ ​അം​ഗം,​ ​വേ​ൾ​ഡ് ​പാ​രാ​ ​ഒ​ളി​മ്പി​ക്‌​സ് ​ടെ​ക്‌​നി​ക്ക​ൽ​ ​ഒ​ഫീ​ഷ്യ​ൽ,​ ​വേ​ൾ​ഡ് ​സ്വി​മ്മിം​ഗ് ​കോ​ച്ചെ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​അം​ഗം​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.​ ​പോ​ത്താ​നി​ക്കാ​ട് ​സെ​ന്റ് ​സേ​വ്യേ​ഴ്‌​സ് ​പ​ബ്ലി​ക് ​സ്‌​കൂ​ൾ​ ​മു​ൻ​ ​കാ​യി​ക​ ​അ​ദ്ധ്യാ​പ​ക​നാ​യ​ ​ഊ​ര​ക്ക​നാ​ൽ​ ​വി.​ഒ.​കു​റു​മ്പ​ന്റെ​യും​ ​ത​ങ്ക​ ​കു​റു​മ്പ​ന്റെ​യും​ ​മ​ക​നാ​ണ്.​ ​ഭാ​ര്യ​​:​​ ​സൗ​മ്യ.​ ​മ​ക​ൾ​​:​​ ​ഗൗ​രി.