
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ സ്ഥലം മാറ്റം നിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ചേ നടപ്പാക്കൂവെന്ന് ബോർഡിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇക്കാര്യമുന്നയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ളോയീസ് ഫ്രണ്ട് സെക്രട്ടറി ബിജു വി. നാഥ് നൽകിയ ഹർജി തുടർന്ന് ജസ്റ്റിസ് വി.ജി. അരുൺ തീർപ്പാക്കി. വ്യവസ്ഥകൾ പാലിക്കില്ലെന്നത് ഹർജിക്കാരന്റെ ആശങ്ക മാത്രമാണെന്നും ബോർഡിന്റെ അഭിഭാഷകൻ വിശദീകരിച്ചിരുന്നു.