അങ്കമാലി: നഗരസഭാതല പ്രവേശനോത്സവം പീച്ചാനിക്കാട് ഗവ. യു.പി സ്കൂളിൽ നഗരസഭാ ചെയർമാൻ റെജി മാത്യു ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് റോജോമോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ റീത്ത പോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, കൗൺസിലർ ജെസ്മി ജിജോ, മുഖ്യാതിഥി കലാഭവൻ രഞ്ജിത്ത്, ഹെഡ്മിസ്ട്രസ് അനിത ഇന്ദ്രാണി, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ഹസീന, എസ്.എം.സി ചെയർമാൻ അനിൽകുമാർ, എം.പി.ടി.എ ചെയർപേഴ്സൺ ജിനി തമ്പി എന്നിവർ സംസാരിച്ചു. നവാഗത വിദ്യാർത്ഥികൾ പുസ്തകങ്ങളുമായെത്തി കുഞ്ഞുലൈബ്രറി സജ്ജീകരിച്ചു.