അങ്കമാലി: പഞ്ചായത്തുതല പ്രവേശനോത്സവം പാലിശേരി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ടി. ആനന്ദ് സംസാരിച്ചു. പൂക്കളും മധുരവും നൽകി നവാഗതരെ സ്വീകരിച്ചു. ഒന്നാംക്ലാസിൽ 70 കുട്ടികൾ എത്തി. പ്രീ-പ്രൈമറിയിലടക്കം 215 കുട്ടികൾ ചേർന്നിട്ടുണ്ട്.