പട്ടിമറ്റം: കിഴക്കമ്പലം പഞ്ചായത്തുതല പ്രവേശനോത്സവം കുമ്മനോട് ഗവ.യു.പി സ്‌കൂളിൽ നടന്നു. വിദ്യാഭ്യാസ പ്രവർത്തകൻ സി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ.എം. മേരി, സ്‌കൂൾ മോണി​റ്ററിംഗ് കമ്മി​റ്റി അംഗങ്ങളായ സി.പി. ഗോപാലകൃഷ്ണൻ, എസ്. തങ്കപ്പൻ,പി.ടി.എ ഭാരവാഹികളായ സി.സി. കുഞ്ഞുമുഹമ്മദ്, എൻ.എം. സുബൈർ, അദ്ധ്യാപകരായ ടി.എം. നജീല, വീണ വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. പ്രൈമറി ക്ലാസിലെ 160 കുട്ടികളടക്കം 402 പേരാണ് പ്രവേശനോത്സവത്തിൽ പങ്കെടുത്തത്.