കോതമംഗലം: കുട്ടമ്പുഴയിൽ കുട്ടിക്കൊമ്പനെ പുഴയിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. പൂയംകുട്ടിപ്പുഴയിൽ കുറ്റിയാംചാൽ പ്ലാവിൻചുവട് ഭാഗത്തായി പുഴയുടെ മദ്ധ്യഭാഗത്തുള്ള തുരുത്തിൽ ഒഴുകിയെത്തി തങ്ങിനിൽക്കുന്ന നിലയിലാണ് ഇന്നലെ രാവിലെ ജഡം കണ്ടത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ അപകടത്തിൽപ്പെട്ടതാകാമെന്നാണ് നിഗമനം. കുട്ടമ്പുഴ റേഞ്ച് ഓഫീസർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ജഡം കരയ്ക്കെത്തിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം വനത്തിൽ സംസ്കരിക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.