കിഴക്കമ്പലം:പുരോഗമന കലാ സാഹിത്യസംഘം (പു.ക.സ) കുന്നത്തുനാട് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയവേദി സംഘടിപ്പിച്ചു.
സി.പി.എം കോലഞ്ചേരി ഏരിയാ കമ്മി​റ്റി അംഗം കെ.കെ. ഏലിയാസ് ഉദ്ഘാടനം നിർവഹിച്ചു. യൂണി​റ്റ് പ്രസിഡന്റ് കെ.ജി. അശോക് കുമാർ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി പി.ജി. സജീവ്, യൂണി​റ്റ് സെക്രട്ടറി സാബു വർഗീസ്, വി.എ. മോഹനൻ, പി.കെ. അലി, നിസാർ ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.