
കൂത്താട്ടുകുളം:എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ യൂത്ത്മൂവ്മെന്റ് നേതൃത്വ സംഗമത്തിൽ യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി സി.പി.സത്യൻ, വൈസ് പ്രസിഡന്റ് പി.കെ. അജിമോൻ, സംസ്ഥാന യൂത്ത് മൂവ്മെന്റ് ജോ.സെക്രട്ടറി സജീഷ് കോട്ടയം, യൂണിയൻ കൗൺസിലറും യൂത്ത് മൂവ്മെന്റ് കോ-ഓർഡിനേറ്ററുമായ ഡി. സാജു, കൗൺസിലർമാരായ എം. പി.ദിവാകരൻ, പി.എം. മനോജ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വി.എസ്.അനീഷ്, എം. ആർ.സെക്രട്ടറി സജിമോൻ, വൈസ് പ്രസിഡന്റ് അജേഷ് വിജയൻ വാക്കണ്ടം, ജോയിൻ സെക്രട്ടറി അരുൺ.വി.ദേവ്, ജില്ല കമ്മിറ്റി അംഗങ്ങളായ സി.കെ. ബിജു, കെ.കെ.രാജീവ്, വനിതാ സംഘം പ്രസിഡന്റ് ഷീല സാജു, സെക്രട്ടറി മഞ്ജു റെജി, വൈസ് പ്രസിഡന്റ് ലളിത വിജയൻ, സൈബർ സേന വൈസ് ചെയർമാൻ ടി.പി. പ്രശാന്ത്, കൺവീനർ അഖിൽ ശേഖരൻ, യൂത്ത് മൂവ്മെന്റ് കമ്മിറ്റി അംഗങ്ങളായ എസ്.മനോജ്, എം.എസ്. അജേഷ്, എസ്. പ്രണവ്, അരുൺ പ്രഭാകരൻ എന്നിവർ സന്നിഹിതരായിരുന്നു.