കോതമംഗലം: കോതമംഗലം മുനിസിപ്പൽ തല പ്രവേശനോത്സവം ഗവൺമെന്റ് എൽ.പി സ്കൂളിൽ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സിന്ദു ഗണേശ്, കൗൺസിലർമാരായ സിജോ വർഗീസ്, കെ.എ.നൗഷാദ്, ബിൻസി തങ്കച്ചൻ, രമ്യ വിനോദ് ,എ.ജി. ജോർജ്, അഡ്വ: ജോസ് വർഗീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.അംബിക തുടങ്ങിയവർ പങ്കെടുത്തു.