കൂത്താട്ടുകുളം: ഉപജില്ല പ്രവേശനോത്സവം കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിൽ നഗരസഭാധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അധ്യക്ഷനായി. വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷ നവാഗതരെ സ്വീകരിച്ചു. കൗൺസിലർ പി. ആർ.സന്ധ്യ പുസ്തക വിതരണവും എഇഒ ബോബി ജോർജ് യൂണിഫോം വിതരണവും നടത്തി. ഹണി റെജി, ആർ.വത്സല ദേവി, കെ.വി.ബാലചന്ദ്രൻ,സി.പി. രാജശേഖരൻ, എം.കെ. സാറാമ്മ,ഹെഡ്മിസ്ട്രസ് ഇൻചാർജ് എലിസബത്ത് പോൾ, ടി.വി. മായ എന്നിവർ സംസാരിച്ചു.