കാലടി: അങ്കമാലി ഉപജില്ലാ തല പ്രവേശനോത്സവം നീലീശ്വരം ഗവ. എൽ പി. സ്കൂളിൽ വർണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. ചെണ്ടമേളവും പാട്ടും,നാടൻ കലാരൂപങ്ങൾ അണിനിരത്തി. അദ്ധ്യാപകർ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടികളെ വരവേറ്റു. റോജി.എം.ജോൺ എം.എൽ.എ. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യൻ ,അംഗങ്ങളായ മാരായ വിജി രെജി, ഷിബു പറമ്പത്ത്, ജോയ് ആവോക്കാരൻ ,മിനി സേവ്യർ, എസ്.എം.സി പ്രസിഡന്റ് ബിപിൻ കുമാർ.പി.വി.എന്നിവർ സംസാരിച്ചു. സംസ്ഥാന ശ്രേഷ്ഠ ഹിന്ദി പ്രചാരക് അവാർഡ് ലഭിച്ച ബി.ആർ.സി ട്രെയിനർ കെ.എൻ. സുനിൽ കുമാറിന് സ്കൂളിന്റെ ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസ്സികുട്ടി നൽകി. അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും കുട്ടികളുടെ മികവ് പ്രദർശനവും നടത്തി. യോഗത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് ഐഷ.പി.കെ, അങ്കമാലി ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ കെ.ബി.സിനി എന്നിവർ പങ്കെടുത്തു.