
കോലഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഴുവന്നൂർ യൂണിറ്റിന്റെ സിൽവർ ജൂബിലി ആഘോഷവും പൊതുയോഗവും കോലഞ്ചേരി മേഖലാ പ്രസിഡന്റ് കെ.എസ്. മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ.പി. സുനിൽകുമാർ അദ്ധ്യക്ഷനായി. 25 വർഷം പൂർത്തീകരിച്ച വ്യാപാരികളെ ജില്ലാ വൈസ് പ്രസിഡന്റ് ബാബു കുരുത്തോല ആദരിച്ചു. മേഖലാ സെക്രട്ടറി ടി. വിജയൻ നായർ, ട്രഷറർ സോണി ആന്റണി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഇ.പി. സുനിൽകുമാർ (പ്രസിഡന്റ്), എ.പി. രവീന്ദ്രൻ (വൈസ് പ്രസിഡന്റ്), കെ.എൻ. ശിവൻ (സെക്രട്ടറി), രഞ്ജിത് ആർ. നായർ (ജോയിന്റ് സെക്രട്ടറി, എൽദോ പി. വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.