
പള്ളുരുത്തി: എസ്.ഡി.പി.വൈ.സ്കൂളുകളിൽ നടന്ന പ്രവേശനോത്സവം മാനേജർ എ.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ശ്രീധർമ്മപരിപാലന യോഗം പ്രസിഡന്റ് സി.ജി.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി സിനിമാ താരം ഹരിശ്രീ യുസഫ് പങ്കെടുത്തു. ദേവസ്വം മാനേജർ കെ.ആർ. വിദ്യാനാഥ് , ഷിജു ചിറ്റേപ്പള്ളി, പ്രധാന അദ്ധ്യാപകരായ കെ.കെ. സീമ,എസ്.ആർ.ശ്രീദേവി, ബിന്ദു രാഘവൻ , വിദ്യാർത്ഥികളായ മാസ്റ്റർ ഹലാഹ്, ബേബി ദക്ഷ് എന്നീ വർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും നവാഗതർക്ക് മധുര പലഹാര വിതരണവും നടന്നു.