കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തുതല പ്രവേശനോത്സവം പുറ്റുമാനൂർ ഗവ. യു.പി സ്‌കൂളിൽ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അഗം ഷാജി ജോർജ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ മുഖ്യപ്രഭാഷണം നടത്തി. പുത്തൻകുരിശ് ലയൺസ് ലെബ്ബ് നൽകിയ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ചലച്ചിത്ര സംവിധായകൻ മേജർ രവി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ടി. ആർ. വിശ്വപ്പൻ, ജൂബിൾ ജോർജ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീരേഖ അജിത്, എൽസി പൗലോസ്, ഷാനിഫ ബാബു,സുബി മോൾ, വിഷ്ണു വിജയൻ, സി.ജി. നിഷാദ്, അജിത ഉണ്ണികൃഷ്ണൻ, ഉഷ വേണുഗോപാൽ, പി.ടി.എ പ്രസിഡന്റ് പി.കെ. ആനന്ദകുമാർ, ഹെഡ്മിസ്ട്രസ് പി അമ്പിളി തുടങ്ങിയവർ സംസാരിച്ചു.