പള്ളുരുത്തി: ചെറുകിട വ്യാപാരികളുടെ നിലനിൽപ്പിന് കൊവിഡ് പ്രതിസന്ധി മറി കടക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റിഡ്ജൻ റിബല്ലോ അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് ഡിലൈറ്റ് പോൾ, ജില്ലാ സെക്രട്ടറി അബ്ദുൽ റസാഖ്, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി കെ. എസ്. നിഷാദ്, മേഖലാ സെക്രട്ടറി എ.എസ്. യേശുദാസ്, കെ. എ. ജോസഫ്. കെ. വി. തമ്പി, എസ്. കമറുദ്ദീൻ, കെ.പി.ദേവാനന്ദ്, വിനു വർഗ്ഗീസ്, ജോൺസൻ എം. ജെ.സ്റ്റീഫൻ മാർട്ടിൻ, കെ. എസ്. ജോസഫ്, പെക്സൺ ജോർജ്ജ്, സിനി പി.കെ, ജോസി റിബല്ലോ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് റിഡ്ജൻ റിബല്ലോ (പ്രസിഡന്റ്) വിനു വർഗ്ഗീസ് (ജനറൽ സെക്രട്ടറി) ജോൺസൺ എം. ജെ (ട്രഷറർ) വൈസ് പ്രസിഡന്റുമാർ കെ. എസ്. ജോസഫ്, സിനി പി.കെ. ജോയിൻ സെക്രട്ടറിമാർ ജോസി റിബല്ലോ, പെക്സൺ ജോർജ് എന്നിവരെ തിരഞ്ഞെടുത്തു.