നെടുമ്പാശേരി: അത്താണിയിലേയും എയർപോർട്ട് കവലയിലേയും സിഗ്നൽ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് അത്താണി മർച്ചന്റ്‌സ് അസോസിയേഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. അത്താണിയിലെ സിഗ്നൽ നാളുകളായി പ്രവർത്തിക്കുന്നില്ല. എയർപോർട്ട് സിഗ്നലിൽ നിന്നും വാഹനങ്ങൾ സമയക്രമം പാലിക്കാതെ കടന്നു വരുന്നതിനാൽ ദേശീയപാതയിൽ ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുകയാണ്. അത്താണി കവലയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സൈമൺ തേയ്ക്കാനത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി.പി. തരിയൻ, സനോജ് സ്റ്റീഫൻ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, കെ.വി. സുനിൽ, പോൾസൺ കാച്ചപ്പിള്ളി, ഉണ്ണികൃഷ്ണൻ മംഗലപിള്ളി, ബിന്നി തരിയൻ, പി.കെ. സബേരി, കെ.ഒ. പൗലോസ്, എ.വി. രാജഗോപാൽ, ബേസിൽ വർഗീസ്, ഗിരിജ രഞ്ചൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സൈമൺ തേയ്ക്കാനത്ത് (പ്രസിഡന്റ്), ഉണ്ണികൃഷ്ണൻ മംഗലപിള്ളി (സെക്രട്ടറി), ബിന്നി തരിയൻ, (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.