കൊച്ചി: ഗോശ്രീ പാലത്തിന് സമീപം മാസങ്ങൾക്ക് മുൻപ് രൂപംകൊണ്ട കുഴി അടയ്ക്കാത്തതിനെതിരെ ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. സമരം സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. ജിഡ അധികൃതരുടെ അനാസ്ഥ തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ജോസഫ് നരികുളം, ജോളി ജോസഫ്, ആന്റണി പുന്നത്തറ, ടൈറ്റസ് പൂപ്പാടി, ജെയിംസ് തറമേൽ, ജോസി ചക്കാലക്കൽ, എം.എ. സേവ്യർ, സെബാസ്റ്റ്യൻ തേക്കാനത്ത്, സമ്മേൾ, എൻ.എസ്. സുഭയൻ തുടങ്ങിയവർ പ്രസംഗിച്ചു.