കോലഞ്ചേരി: യൂത്ത്‌ കോൺഗ്രസിന്റെ നേതൃത്വത്തിൽ വലമ്പൂർ ഗവ. യു. പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്തു. ' നമുക്ക് ഒരുക്കാം, അവർ പഠിക്കട്ടെ ' പദ്ധതിയുടെ ഭാഗമായാണ് വിതരണം. പട്ടിമ​റ്റം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരുൺ വാസു ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ബേസിൽ കെ. സാബു അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് ബേസിൽ തങ്കച്ചൻ, ഹെഡ്മാസ്​റ്റർ ടി.പി. പത്രോസ്, പി.ടി.എ പ്രസിഡന്റ് ടി.ആർ. പ്രിൻസ്, സ്‌കൂൾ മാനേജ്‌മെന്റ് കമ്മി​റ്റി ചെയർമാൻ എം.എം.ഷമീർ, ഷിബു കെ. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.