blint

ആലുവ: കീഴ്മാട് സ്‌കൂൾ ഫോർ ദി ബ്ലൈൻഡിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ പ്രൊഫ.ഡോ. തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. നാസർ, വാഴക്കുളം ബ്ലോക്ക് അംഗം ഷീജ പുളിക്കൽ, കേരള ബ്ലൈൻഡ് സ്‌കൂൾ സൊസൈറ്റി ട്രഷറർ ടി.ജെ. ജോൺ, വർക്കിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് വർഗീസ്, പി.ടി.എ വൈസ് പ്രസിഡന്റ് ജോബിൻസ് എന്നിവർ സംസാരിച്ചു. ഫാ. ജോൺ കെ. ജേക്കബ് കുട്ടികളുമായി സംവദിച്ചു. നഴ്സറി ക്ളാസിൽ നാലും ഒന്നാംക്ളാസിൽ ഏഴും ഉൾപ്പെടെ 18 കുട്ടികൾ പ്രവേശനം നേടി. ആകെ കുട്ടികളുടെ എണ്ണം 56 ആയി.