മട്ടാഞ്ചേരി: കൊച്ചി തിരുമല ക്ഷേത്ര പ്രതിഷ്ഠ മഹോത്സവത്തോടനുബന്ധി ച്ച് നടന്ന സഹസ്രകലശാഭിഷേകം ഭക്തിസാന്ദ്രമായി. ക്ഷേത്ര ദ്വീതീയ പ്രതിഷ്ഠയുടെ മുന്നൂറാം വാർഷിക മഹോത്സവത്തോടനുബന്ധിച്ചാണ് സഹസ്രകലശാഭിഷേകം നടന്നത്. കാശി മഠാധിപതി സ്വാമി സംയമീന്ദ്രതീർത്ഥ അഭിഷേകത്തിന് കാർമ്മികത്വം വഹിച്ചു. ശയനോത്സവം, ദേവ ജാഗരണം ,ഉഷപൂജ ,കലശപൂജ ,പഞ്ചാമൃതാഭിഷേകം തുടർന്ന് ഗുരു ഹസ്തങ്ങളാൽ ദേവന് സഹസ്രകലശാഭിഷേകവും നട ന്നു. അഷ്ടമംഗല്യ ദർശനം , പട്ടു കാണിക്യ ,യജ്ഞപൂർണ്ണാഹൂതി ,സഹസ്രഭോജനം, സ്വർണ്ണ ശ്രുഡവാഹന പൂജ ,കലശ സമർപ്പണം എന്നിവയും നടന്നു.