മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം വേറിട്ട പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി .കുട്ടികളുടെ പ്രിയങ്കരരായ കാർട്ടൂൺ കഥാപാത്രങ്ങളായ സ്പൈഡർ മാൻ സ്പൈഡർ വുമൺ, ക്യാപ്റ്റൻ അമേരിക്ക, അയൺമാൻ, , സൂപ്പർ വുമൺ എന്നിവരുടെ വേഷം ധരിച്ച കുട്ടികൾ ചേർന്ന് നവാഗതരെ മധുരം നൽകി സ്വീകരിച്ചു. അറിവിന്റെ മാന്ത്രികൻ അശ്വമേധം ഫെയിം ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് കുട്ടികളുമായി സംവദിച്ചു. ജീവിതവിജയത്തിന്റെ താക്കോൽ അറിവിലാണെന്ന സന്ദേശമാണ് അദ്ദേഹം കൂട്ടികൾക്കു നൽകിയത്. വാർഡ് മെമ്പർ എൽദോ പി.കെ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കമാന്റർ സി.കെ.ഷാജി സ്വാഗതം പറഞ്ഞു. .റവ.ഫാ: ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ബിജുകുമാർ, സീനിയർ അദ്ധ്യാപിക ജീമോൾ കെ.. ജോർജ്, പിടിഎ പ്രസിഡന്റ് പ്രമോദ് ഘോഷ്, എം.പി.ടി.എ പ്രസിഡന്റ് അനി എൽദോ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് അനിത കെ.നായർ നന്ദി പറഞ്ഞു . ഇന്ത്യൻ വോയ്സ് ജൂനിയർ മത്സര വിജയി ഭാവന വിജയൻ പ്രവേശനോത്സവ ഗാനം ആലപിച്ചു.
മൂവാറ്റുപുഴ : അക്ഷര ദീപങ്ങൾ തെളിയിച്ചും ബലൂണുകൾ നൽകിയും കിരീടമണിയിച്ചും നവാഗതരെ വരവേറ്റ് പായിപ്ര ഗവ യു .പി .സ്കൂളിൽ പ്രവേശനോത്സവം ആഘോഷമാക്കി. ദേശീയ മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പ് ജേതാവ് ഫെസ്സി മോട്ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി സന്ദേശം നൽകി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി വിനയൻ , വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ , എ .ഇ .ഒ .ജീജ വിജയൻ , സീനിയർ സൂപ്രണ്ട് ഡി ഉല്ലാസ് ഹെഡ്മിസ്ട്രസ് വി. എ റഹീമ ബീവി എന്നിവർ സംസാരിച്ചു.
മൂവാറ്റുപുഴ:പേഴയ്ക്കാപ്പിളളി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ മൂവാറ്റുപുഴ ഉപജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്ര അക്കാദമി അംഗമായി തെരഞ്ഞെടുക്കപ്പെട്ട എൻ . അരുണിനെ ചടങ്ങിൽ ആദരിച്ചു. പി.ടി.എ.പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം,ഡി.ഇ.ഒ. വിജയ.ആർ, എ.ഇ ഒ ജീജാ വിജയൻ ,ബി. പി. ഒ ആനി ജോർജ്ജ്, സീനിയർ സൂപ്രണ്ട് ഡി. ഉല്ലാസ് ,പ്രിൻസിപ്പാൾ സന്തോഷ് , ഹെഡ്മിസ്ട്രസ് ഷൈല കുമാരി എന്നിവർ സംസാരിച്ചു.
മൂവാറ്റുപുഴ: തൃക്കളത്തൂർ ഗവ. എൽ.പി. സ്ക്കൂളിലെ പ്രവേശനോൽസവം പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.കെ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർപി.എ. സലിം സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി. വിനയൻ ,മൂവാറ്റുപുഴ ബി.പി.സി ആനി ജോർജ് , വെളിയത്ത് മനോജ് വർക്കി, മാത്യൂസ്. കെ.കോര.,റെജി കരുമാലക്കോട്ടിൽ ,അഫ്സൽ സെബാമെഡ്,ഗീവർഗീസ് ,കെന്റ് എന്നിവരാണ് സ്കൂൾ പി.ടി. എ.കമ്മിറ്റി അംഗങ്ങളായ പ്രജീഷ്, ജോഷി, ബേസിൽ, അഞ്ജു, സോഫി മാർട്ടിൻ ,മാതൃസംഗമം ചെയർപേഴ്‌സൺ സ്നേഹ ജോയി,സുബിത, രശ്മി ദാസ് , അദ്ധ്യാപകരായ ബീന കെ മാത്യു, ജിഷ,ഭാഗ്യലക്ഷ്മി, നിഷാമോൾ, ബുഷറ, അഞ്ജു സഹൽ അലി,രജിത,സോജ,മായ,വിജയ എന്നിവർ നേതൃത്വം നൽകി. മൂവാറ്റുപുഴ : രണ്ടാർകര എസ് .എ. ബി. ടി .എം സ്കൂളിലെ സ്കൂളിലെ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസൺ ഉദ്ഘാടനം ചെയ്തു. മനേജർ എം.എം അലിയാർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച വാർഡ് മെമ്പർ മെമ്പർ അഷറഫ് മൈതീൻ , സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ എം ഷക്കീർ ,ഹെഡ്മിസ്ട്രസ്സ് എം. എ ഫൗസിയ, പി ടി എ പ്രസിഡന്റ് ഷെഫീഖ് എം ,വൈസ് പ്രസിഡന്റ് ജാഫർ സർ, എം പി ടി എ പ്രസിഡന്റ് റംസീന എന്നിവർ സംസാരിച്ചു.