പറവൂർ: ചെറിയപല്ലംതുരുത്ത് എട്ടിയാട്ട് ശ്രീബാലഭദ്ര - വിഷ്ണുമായ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം മേൽശാന്തി പി.എം. സുനിശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നാളെ നടക്കും. പുലർച്ചെ നിർമ്മാല്യദർശനം, അഭിഷേകം, ഗണപതിഹോമം, രാവിലെ എട്ടിന് ആഞ്ജനേയസ്വാമിക്ക് നവകലശം, ഉപദേവതകൾക്ക് അർച്ചന കലശാഭിഷേകം, ഒമ്പതിന് വിഷ്ണുമായ സ്വാമിക്ക് നവകലശം, പതിനൊന്നിന് മഹാകലശം. ഉച്ചയ്ക്ക് പന്ത്രണ്ടിന് അന്നദാനം.