കോതമംഗലം: കോട്ടപ്പടി പഞ്ചായത്ത് ഏഴാംവാർഡിൽ താമസിക്കുന്ന പെരുമ്പൻകുടി ശശിയുടെ ഭാര്യ ചന്ദ്രിക (32) ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. ഇവർക്ക് മാനസികപ്രശ്നങ്ങൾ ഉള്ളതായി പറയുന്നു. ഇന്നലെ വൈകിട്ട് മൂന്നോടെ അയൽവാസിയുടെ പുരയിടത്തിൽ വച്ചാണ് സംഭവം. ഈ സമയം ശശിയുടെ വൃദ്ധമാതാവ് മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. തീ ആളിപ്പടരുന്നതുകണ്ട് സമീപവാസികൾ ചന്ദ്രികയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കളില്ല.