ആലുവ: ആലുവ ഗവ. ഗേൾസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവം ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ സൈജി ജോളി സ്‌പോർട്‌സ് കിറ്റ് വിതരണം നടത്തി. ഫാസിൽ ഹുസൈൻ, മിനി ബൈജു, മുഹമ്മദ് ഷാഫി, അബ്ദുൽകരീം, ജോൺ തെക്കേക്കര, എൻ. ജയലാൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ബിന്ദു സ്വാഗതവും മീന പോൾ നന്ദിയും പറഞ്ഞു. എൻ.എം.എം.എസ് സ്‌കോളർഷിപ്പ് നേടിയ അഫ്ല സിയാനെ ആദരിച്ചു.

തായിക്കാട്ടുകര സ്‌ക്കൂൾ


ആലുവ: തായിക്കാട്ടുകര സ്‌ക്കൂൾ കോംപ്ലക്‌സ് എൽ.പി സ്‌ക്കൂളിൽ പ്രവേശനോത്സവം ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. തായിക്കാട്ടുകര ജമാഅത്ത് പ്രസിഡന്റ് എം. അലി, കൗൺസിൽ ചെയർമാൻ സി.എച്ച് സലീം, സ്‌ക്കൂൾ ഹെഡ്മിസ്ട്രസ് ജാസ്മിൻ എന്നിവർ സംസാരിച്ചു.


കുന്നുകര ജെ.ബി.എസ് സ്കൂൾ

നെടുമ്പാശേരി: കുന്നുകര ജെ.ബി.എസ് സ്കൂളിലെ പ്രവേശനോത്സവം കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷിബി പുതുശ്ശേരി, വാർഡ് മെമ്പർ ബീന ജോസ്, ഹെഡ്മിസ്ട്രസ് കെ.വി. സുരജ, പി.ടി.എ വൈസ് പ്രസിഡന്റ് ഷൈജു കാവനത്തിൽ, എസ്.എം.സി ചെയർപേഴ്സൺ വിനിത ഹരി, അഞ്ജിത, ജലാലുദ്ദീൻ, ചിത്ര രാജേഷ് എന്നിവർ സംസാരിച്ചു.

മൂഴിക്കുളം സെന്റ് മേരീസ് സ്‌ക്കൂൾ

മൂഴിക്കുളം സെന്റ് മേരീസ് യു.പി.സ്‌ക്കൂൾ പ്രവേശനോത്സവം ഫാദർ പോൾ ചക്കേത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എ. മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ, വൈസ് പ്രസിഡന്റ് ഡെയ്‌സി ടോമി, പി.പി. ജോയി എന്നിവർ പങ്കെടുത്തു സ