കുറുപ്പംപടി : നീണ്ട രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ 1 ന് സ്കൂളുകളുടെ തിരുമുറ്റം ഉത്സവപ്രതീതിയിലായി. കുരുത്തോലയും ബലൂണുകളും തോരണങ്ങളും കൊണ്ട് സ്കൂളും പരിസരവുംഅലങ്കരിച്ചും,സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകിയാണ് വിദ്യാർഥികളെ വരവേറ്റത്.
വായ്ക്കര ഗവ.യു.പി.സ്കൂളിൽ
വായ്ക്കര ഗവ.യു.പി.സ്കൂളിൽ വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി. അക്ഷര ദീപം തെളിയിച്ച് നവാഗതരെ വരവേറ്റു. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.എൻ. ഉഷാദേവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രാജി ബിജു, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബിസി മോൾ ജോൺ, പി.ടി.എ പ്രസിഡന്റ് ബിജു.പി.പോൾ, പി.ടി.എ വൈസ് പ്രസിഡന്റ് ബിനു.സി.വി, എം.പി.റ്റി.എ ചെയർപേഴ്സൺ ബിൻസി ഷിജു, വിനോദ്.വി.ആർ, ജയമോൾ.വി.കെ, മുൻ പി.ടി.എ പ്രസിഡന്റുമാരായ സി.പി.ബേബി, എ.വി.രാജു, എം.പി.ജോയി, സി.വി. എൽദോസ്, വി.കെ.സുരേഷ് എന്നിവർ സംസാരിച്ചു.
കീഴില്ലം ഗവ: യു.പി സ്കൂൾ .
കീഴില്ലം ഗവ: യു.പി സ്കൂളിൽ വാർഡ് മെമ്പർ മിനിജോയ് അക്ഷര ദീപം കൊളുത്തി നവാഗതരായ കുട്ടികളെ വരവേറ്റു. രായമംഗലം പഞ്ചായത്ത് പ്രസിഡൻറ് എൻ.പി.അജയകുമാർ അക്ഷരമരത്തിൽ അക്ഷരം ചാർത്തി പ്രവേശനോത്സവം ഉദ്ഘാടനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദീപ ജോയ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജി ബിജു,ഹെഡ്മിസ്ട്രസ് ജീനപീറ്റർ, പി.ടി.എ പ്രസിഡൻറ് ബിജുകുമാർ ,വൈസ് പ്രസിഡൻറ് ബിജു, മാതൃസംഗമം ചെയർപേഴ്സൺ ശാരി രാജീവ്,പി.എസ്. അനീഷ് എന്നിവർ ആശംസകളർപ്പിച്ചു.
മേയ്ക്കപ്പാല എൽ.പി സ്കൂൾ
വേങ്ങൂർ ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം മേയ്ക്കപ്പാല എൽ.പി സ്കൂളിൽ വച്ച് നടന്നു.പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷിന്റെ നേതൃത്വത്തിൽ കുട്ടികളെ സ്കൂളിലേക്ക് സ്വീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, വൈസ് പ്രസിഡന്റ് പി.സി കൃഷ്ണൻകുട്ടി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. ആർ. നാരായണൻ നായർ പഞ്ചായത്ത് മെമ്പർമാരായ ആൻസി ജോബി, ബേസിൽ കല്ലറക്കൽ, ശോഭന വിജയകുമാർ, പി.വി പീറ്റർ, ശശികല കെ.എസ്,വിനു സാഗർ, പ്രധാന അധ്യാപിക സരള ടീച്ചർ, ബി ആർ സി അധ്യാപകൻ ജോൺ ജേക്കബ്, എന്റെ ഗ്രാമം മേക്കപ്പാല വാട്സപ്പ് കൂട്ടായ്മയുടെ പ്രവർത്തകർ,ഡി.വൈ.എഫ്.ഐ മേക്കപ്പാല യൂണിറ്റ് പ്രവർത്തകർ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
ഗവ: യു.പി സ്കൂൾ കൊമ്പനാട്
ഗവ യു പി സ്കൂൾ കൊമ്പനാട് പ്രവേശനോത്സവം വേങ്ങുർ പഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ. ബി രമേശ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ബി.ആർ.സി അധ്യാപകൻ ജോൺ ജേക്കബ്, എസ്.എം.സി ചെയർമാൻ ശശിധരൻ, പൂർവ വിദ്യാർത്ഥി സംഘടന കൺവീനർ ടി. കെ മോഹനൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് കൊമ്പനാട് യൂണിറ്റ് പ്രസിഡന്റ് പി കെ വിജയൻഎന്നിവർ ആശംസകൾ അർപ്പിച്ചു.