പുത്തൻകുരിശ്: മാമല ശ്രീനാരായണ എൽ.പി സ്കൂൾ പ്രവേശനോത്സവം ബ്ളോക്ക് പഞ്ചായത്ത് അംഗം ഓമന നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബിജു വി. ജോണി അദ്ധ്യക്ഷനായി. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ്, സ്കൂൾ മാനേജർ കെ.കെ. അശോകൻ, ശാഖ സെക്രട്ടറി രമേശൻ മോളത്ത്, ഹെഡ്മിസ്ട്രസ് സിന്ധു രാഘവൻ, പി.ടി.എ പ്രസിഡന്റ് സജിനി സുനിൽ, സൗമ്യ മണിക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.