
മൂവാറ്റുപുഴ: ഇരുകൈകൾകൊണ്ടും വരയുടെ മായാലോകം തീർത്ത് കാർട്ടൂണിസ്റ്റ് ജിതേഷ്ജി മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്ക്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, ബി.എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. പി.ജെ. ജേക്കബ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ടി. രാധാകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ എൻ. അഗസ്റ്റിൻ, വാർഡ് കൗൺസിലർ ജിനു മടേക്കൽ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കബീർ നന്ദിയും പറഞ്ഞു. ഡോ. കണ്ണൻ ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു.