1
ലിയോ ഷോൺ

ഫോർട്ടുകൊച്ചി: മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഞാലിപറമ്പ് പനക്കൽവീട്ടിൽ ലിയോ ഷോണാണ് (24) പിടിയിലായത്. ഇയാൾക്ക് തപാലിൽ മയക്കുമരുന്ന് അയച്ചുകൊടുത്ത സംഘത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഉദ്യോഗസ്ഥരായ വി.എസ്. ബിജു, ടി.എ. ചന്ദ്രൻ, അജയകുമാർ, തഹസിൽദാർ ബെന്നി സെബാസ്റ്റ്യൻ എന്നിവർ അന്വഷണത്തിന് നേതൃത്വം നൽകി.