capacity-building-program

കൊ​ച്ചി​:​ ​കൊ​റി​യ​യി​ലെ​ ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്‌​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​സ​ർ​വീ​സ് ​(​എ​ച്ച്.​ആ​ർ.​ഡി.​എ​സ്)​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​നൈ​പു​ണ്യ​ ​മ​ത്സ​ര​മാ​യ​ ​ക​പ്പാ​സി​റ്റി​ ​ബി​ൽ​ഡിം​ഗ് ​പ്രോ​ഗ്രാ​മി​ൽ​ ​ആ​ലു​വ​ ​സ്വ​ദേ​ശി​ ​വി​പി​ൻ​ദാ​സ് ​ഉ​ൾ​പ്പെ​‌ടെ​ 11​ ​പേ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​എ​ട​ത്ത​ല​ ​സ്വ​ദേ​ശി​യാ​യ​ ​ബി​ബി​ൻ​ ​ദാ​സ് ​മ​ര​പ്പ​ണി​യി​ലാ​ണ് ​മ​ത്സ​രി​ക്കു​ക.​ ​മൊ​ബൈ​ൽ​ ​റോ​ബോ​ട്ടി​ക്‌​സി​ൽ​ ​മു​ഹ​മ്മ​ദ് ​സി​യാ​ദ് ​പി.,​ ​മു​ഹ​മ്മ​ദ് ​ഫൈ​സ​ൽ​ ​പി.​കെ​ ​എ​ന്നി​വർ പ​ങ്കെ​ടു​ക്കും.ഗ്ലോ​ബ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫോ​ർ​ ​ട്രാ​ൻ​സ്‌​ഫ​റിം​ഗ് ​സ്‌​കി​ൽ​സി​ലാ​ണ് ​പ​രി​ശീ​ല​നം.​ ഒ​ക്‌​ടോ​ബ​റി​ൽ​ ​ചൈ​ന​​ ​ഷാ​ങ്ഹാ​യി​യി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ആ​ഗോ​ള​ ​നൈ​പു​ണ്യ​ ​മ​ത്സ​ര​ത്തി​ന് ​മു​ന്നോ​ടി​യാ​യാ​ണ് ​പ​രി​ശീ​ല​നം.​ ​ഇ​ന്ത്യാ​ ​സ്‌​കി​ൽ​സ് 2021​ ​ ​മ​ത്സ​ര​ ​വി​ജ​യി​ക​ളി​ൽ​ ​നി​ന്നാ​ണ് ​പ്ര​തി​നി​ധി​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.