കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി. രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ജോർജ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സി.ഇ.ഒയും സെക്രട്ടറിയുമായ ജോയ് പി.ജേക്കബ് അദ്ധ്യക്ഷനായി. സൈക്കാട്രി വിഭാഗം മേധാവി ഡോ.ജോസഫ് വർഗീസ്, രാമമംഗലം എസ്.ഐ എസ്. ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു. ഡോ. നീറ്റു കുര്യൻ, ലഹരി വിമുക്തി കേന്ദ്രം പ്രൊജക്ട് ഡയറക്ടർ ഫ്രാൻസിസ് മൂത്തേടൻ, കൗൺസിലർ എൻ.എസ്. നിമ തുടങ്ങിയവർ ക്ളാസെടുത്തു.