ghs-lp

മട്ടാഞ്ചേരി: ഉപജില്ലാതല സ്‌കൂൾ പ്രവേശനോത്സവം മട്ടാഞ്ചേരി ജി.എച്ച്.എസ്. എൽ.പി.എസിൽ കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാർട്ടൂണിസ്റ്റ് ബോണി തോമസ് ചടങ്ങിൽ മുഖ്യാതിഥിയായി. വേദിയിൽ തത്സമയം കാർട്ടൂൺ വരച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.

കോർപറേഷൻ കൗൺസിലർ കെ.എ. മനാഫ് ചടങ്ങിൽ ആദ്ധ്യക്ഷനായി. മട്ടാഞ്ചേരി മേഖലയിലെ യുവജന സന്നദ്ധ വിഭാഗം കുട്ടികൾക്കായി നൽകിയ പഠനോപകരണങ്ങളുടെ വിതരണം എ.ഇ.ഒ സുധ നിർവ്വഹിച്ചു. എക്‌സൈസ് വകുപ്പിന്റെ ലഹരി വിമുക്ത സന്ദേശ കാർഡ് കുട്ടികൾക്ക് നൽകി. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അരുൺ കെ.കെ. ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ പ്രീത കമ്മത്ത്, പ്രധാനദ്ധ്യാപകൻ മുസക്കോയ എൻ.എം. തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ബിജി അനി ടി. സാം സ്വാഗതവും എൽ.പി വിഭാഗം പ്രധാനാദ്ധ്യാപിക സുനിത സി.ആർ. നന്ദിയും പറഞ്ഞു. കുട്ടികൾ അവതരപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.